തീയതി: 10/05/2019.
വിഷയം: " റഹ്മത്ത് നേടുക "
وَرَحْمَتِي
وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ
وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (156)﴿أعراف﴾
* പവിത്രമായ റമളാനിലെ ആദ്യ വെള്ളിയാഴ്ചയിലാണ് നാം ഒരുമിച്ച് കൂടിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിശ്വാസികള്‍ സന്തോഷത്തോടെ റമളാനെ വരവേല്‍ക്കുന്നു. സാധ്യമായ നډകളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. എവിടെയും നډകളാണ് കാണാനും കേള്‍ക്കാനും കഴിയുന്നത്.
? റമളാന്‍റെ ആഗമനം പ്രധാനമായും മൂന്ന് നډകള്‍ നമ്മില്‍ ഉണ്ടാക്കി യിരിക്കുന്നു.
ഒന്ന്: പശ്ചാത്താപമനസ്സ്. കഴിഞ്ഞകാലജീവിതത്തിലെ വീഴ്ചകളില്‍ ഖേദിച്ചുമടങ്ങി റബ്ബിലേക്ക് അടുക്കുന്നു. റമളാന്‍റെ പ്രത്യേക തൗബയാണ്.
രണ്ട്: കഴിയുന്ന നിലക്കുള്ള സല്‍ക്കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നു. നോമ്പാ, തറാവീഹ്, ജമാഅത്ത്, ഖുര്‍ആന്‍ പാരായണം, സ്വദഖ, നോമ്പുതുറപ്പിക്കല്‍... തുടങ്ങി സാധ്യമായിടത്തോളം നല്ല കാര്യങ്ങളുമായി കഴിഞ്ഞ് കൂടുന്നു.
മൂന്ന്: പരമാവധി തിډകളില്‍നിന്ന് വിട്ട് നില്‍ക്കുന്നു. ഏതൊരാളും റമളാന്‍ ആയാല്‍ തിډകള്‍ ഒഴിവാക്കും. അതുവഴി പരിശുദ്ധജീവിതം ഉണ്ടായിത്തീരുന്നു.
ഇവ മൂന്നും അല്ലാഹുവിന്‍റെ അപാരമായ അനുഗ്രങ്ങള്‍ നേടിത്തരുന്ന കാര്യങ്ങളാണ്.
നാം നډകൊണ്ട് റബ്ബിലേക്ക് അടുക്കുമ്പോള്‍ റഹ്മത്തുകൊണ്ട് അവന്‍ നമ്മിലേക്ക് അടുക്കുന്നു. അല്ലാഹുതന്നെ ഇക്കാര്യം പറയുന്നുണ്ട്.
إِنَّ
رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ(56)﴿أعراف﴾
الَّذِينَ
يَتَّبِعُونَ أَوَامِرَهُ وَيَتْرُكُونَ زَوَاجِرَهُ (ابن كثير)
നമ്മുടെ ദുന്‍യാവിന്‍റെയും ആഖിരത്തിന്‍റെയും സര്‍വ്വകാര്യങ്ങളിലും ഈ റഹമത്ത് ലഭിക്കാന്‍ ഇടയാകും.ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളിലും എന്നാണ് ഖുര്‍ ആന്‍ പറയുന്നത്.
رَحْمَتِي
وَسِعَتْ كُلَّ شَيْءٍ ۚ(156)﴿أعراف﴾
നമ്മുടെ ജീവന്‍ നിലനില്‍ക്കുന്നത് റബ്ബിന്‍റെ വലിയ റഹ്മത്താണ്. നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഖബ്റാളികളായി. നമ്മെ നിലനിര്‍ത്തി. ജീവിതം നല്ലതായാല്‍ ഇത് വലിയ ഭാഗ്യമാണ്.
عَنْ
عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " خَيْرُ النَّاسِ مَنْ طَالَ عُمْرُهُ
وَحَسُنَ عَمَلُهُ (ترمذي)
ഒരു ദിവസം നാം 24000 പ്രാവശ്യം ശ്വാസനിശ്വാസങ്ങള്‍ നടത്തുന്നു. മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പോലും ഒരു ദിവസം റബ്ബ് 24000 അനുഗ്രഹം തരുന്നു. കൂടാതെ കണ്ണ്, ചെവി, നാവ്, ഹാര്‍ട്ട്, കിഡ്നി, ലിവര്‍ ഇതൊക്കെ എത്രയോ അനുഗ്രഹങ്ങളാണ്.
وَجَعَلَ
لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ
﴿سجدة﴾
മരണസമയത്തും അവന്‍റെ വലിയ റഹ്മത്ത് നമുക്ക് നല്‍കുന്നു. വേര്‍പാടിന്‍റെ വിഷമം, പുതിയ സ്ഥലത്തിന്‍റെ ആശങ്ക, പിശാചിന്‍റെ ശല്യം എന്നിവ മറികടക്കാന്‍ മലക്കുകളെ അയക്കുന്നു. അവര്‍ കാവലും ആശ്വാസവും നല്‍കും.
إِنَّ الَّذِينَ
قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ
الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ
الَّتِي كُنتُمْ تُوعَدُونَ (30) نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ
الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ (31) نُزُلًا مِّنْ غَفُورٍ رَّحِيمٍ (32) ﴿فصلت﴾
ഇത് റബ്ബിന്‍റെ വലിയ അനുഗ്രഹമാണെന്ന് ആയത്തിന്‍റെ അവസാനം സൂചിപ്പിക്കുന്നു.ഈ മഹത്തായ റഹ്മത്ത് ഉറപ്പ് വരുത്താന്‍ 10 ദിവസങ്ങള്‍ അല്ലാഹു നല്‍കി. അത് ഉപയോഗപ്പെടുത്തണം.
റഹ്മത്ത് ലഭിക്കാന്‍ ആവശ്യമായ കാര്യങ്ങളുമായി ബന്ധപ്പെടണം. അതില്‍ പ്രധാനമായ ഒന്നാണ് തറാവീഹ്. റമളാനില്‍ നബി(സ്വ) പ്രത്യേകം കല്‍പ്പിച്ച കാര്യമാണത്.
وَأَطِيعُوا
اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ (١٣٢) ﴿ آل عمران﴾
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ فُتِحَتْ
أَبْوُابُ السَّمَاءِ فَلَا يُغْلَقُ مِنْهَا بَابٌ حَتَّى يَكُونَ آخِرَ لَيْلَةٍ
مِنْ رَمَضَانَ ، فَلَيْسَ مِنْ عَبْدٍ مُؤْمنٍ يُصَلِّي فِي لَيْلَةٍ مِنْهَا ،
إِلَّا كَتَبَ اللهُ لَهُ أَلْفًا وَخَمْسَ مِائَةِ حَسَنَةٍ بِكُلِّ سَجْدَةٍ ، وَبَنَى
لَهُ بَيْتًا فِي الْجَنَّةِ مِنْ يَاقُوتَةٍ حَمْرَاءَ (البيهقي)
ഇന്ന് നാം വലിയ സൗകര്യക്കാരാണ്. നമ്മുടെ മുന്‍ഗാമികള്‍ കഷ്ടപ്പെട്ട് ജീവിച്ചവരാണ്. അതിനിടയിലും അവര്‍ ഈ സുന്നത്തുകളെല്ലാം പൂര്‍ത്തിയാക്കി. മരണത്തിന്‍റെ മുന്നില്‍ പോലും അവര്‍ നിസ്ക്കാരത്തെ തെരഞ്ഞെടുത്തു. ഖുബൈബ് (റ)ന്‍റെ ചരിത്രം അതിന്‍റെ തെളിവാണ്.
فَخَرَجُوا
بِهِ مِنْ الْحَرَمِ لِيَقْتُلُوهُ فَقَالَ دَعُونِي أُصَلِّي رَكْعَتَيْنِ ثُمَّ
انْصَرَفَ إِلَيْهِمْ فَقَالَ لَوْلَا أَنْ تَرَوْا أَنَّ مَا بِي جَزَعٌ مِنْ
الْمَوْتِ لَزِدْتُ
ثُمَّ
قَالَ:
لَسْتُ
أُبَالِي حِينَ أُقْتَلُ مُسْلِمًا ؛ عَلَى
أَيِّ شِقٍّ كَانَ لِلَّهِ مَصْرَعِي
وَذَلِكَ
فِي ذَاتِ الْإِلَهِ وَإِنْ يَشَأْ ؛ يُبَارِكْ عَلَى أَوْصَالِ شِلْوٍ مُمَزَّعِ
ثُمَّ قَامَ إِلَيْهِ عُقبَةُ بْنُ الْحَارِثِ فَقَتَلَهُ (بخاري)
അവരൊക്കെ പോകുന്ന റഹ്മത്തിന്‍റെ ഭവനമായ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ നമ്മുടെ കൈവശം എന്താണുള്ളത്. അതുകൊണ്ട് പുണ്യ റമളാന്‍റെ സമ യങ്ങള്‍ ഉപയോഗപ്പെടുത്തുക. നോമ്പും തറാവീഹും കൃത്യമായി കൊ ണ്ടു നടക്കുക. അല്ലാഹു ഔദാര്യവാനാണ് അവന്‍ കൈക്കൊള്ളും******